ഇരിങ്ങാലക്കുട: സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി ഒരാള്‍ പോലീസ് പിടിയിലായി. മൂര്‍ക്കനാട് പുറക്കാട്ടുകുന്ന് സ്വദേശി താഴത്ത് വീട്ടില്‍ രാമദാസ് (23) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി കരുവന്നൂരില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയില്‍ നിന്നും കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്ഐ മാരായ അനു ജോസ്, പാട്രിക്, ജിഎസ്സിപിഒ മാരായ അര്ജുന്, ജോവിന് ജോയ്, സിപിഒ ഉമേഷ് കൃഷ്ണന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.